പോലീസിലുള്ള ക്രിമിനലുകളെ പുറത്താക്കണം: കോടതി

single-img
23 March 2012

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ പോലീസില്‍നിന്ന് ഒഴിവാക്കണമെന്നും താത്കാലിക സര്‍വീസിലുള്ള ഇത്തരക്കാരെ നോട്ടീസ് നല്കാതെ തന്നെ പിരിച്ചുവിടാമെന്നും ഹൈക്കോടതി. ക്രിമിനല്‍ കേസുകളുള്ളതിനാല്‍ പോലീസ് ട്രെയിനിംഗിനു പരിഗണിച്ചില്ലെന്നാരോപിച്ചുള്ള അന്‍പതോളം ഹര്‍ജികളിലാണു ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ പ്പോലും ക്രിമിനലുകള്‍ ഉണെ്ടന്നതില്‍ കോടതി അദ്ഭുതം പ്രകടിപ്പിച്ചു. പോലീസിലെ ക്രിമിനല്‍വത്കരണം ആത്മഹത്യാപരമാണ്. ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന 38 പോലീസുകാര്‍ സേനയിലുണെ്ടന്ന ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവരെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പിന് അധികാരമുണെ്ടന്നു കോടതി വ്യക്തമാക്കി. പോലീസ് സര്‍വീസില്‍ താത്കാലികമായി പ്രവേശിച്ചശേഷം ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണത്തില്‍, അയാളുടെ സ്വഭാവത്തിലും മുന്‍കാല പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് അതൃപ്തി വ്യക്തമായാല്‍ നോട്ടീസ് നല്കാതെ അയാളെ പിരിച്ചുവിടാമെന്നും കോടതി വ്യക്തമാക്കി.