ലോക സാമ്പത്തിക മേഖല അപകടത്തിലെന്ന് ഐഎംഎഫ്

single-img
21 September 2011

വാഷിംഗ്ടണ്‍: ലോകം സാമ്പത്തിക മേഖല അപകടത്തിലാശണന്നും അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ലോകത്തെ സാമ്പത്തിക വളര്‍ച്ച വളരെ താഴ്ന്ന നിലയിലാണ്. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച വരും വര്‍ഷങ്ങളില്‍ ദുര്‍ബലമാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോക സാമ്പത്തിക വളര്‍ച്ച 2011ല്‍ അഞ്ച് ശതമാനം എന്ന നിലയില്‍ നിന്ന് 2012ല്‍ നാലു ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണെ്ടന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.