ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

single-img
20 September 2011

ഈ വർഷം തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകാൻ സാധ്യത.രൂപയുടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.ഇപ്പോൾ ഇന്ത്യ അമേരിക്കക്കും ചൈനക്കും,ജപ്പാനും പിന്നാലെ നാലാം സ്ഥാനത്തണു.2010 ലെ കണക്കനുസരിച്ച് ജപ്പാൻ സമ്പദ്ഘടന 4.13 ട്രില്ല്യൻ ഡോളറിന്റേതാണു,ഇന്ത്യയുടേത് 4.06 ട്രില്ല്യൺ ഡോളറിന്റേതും.പക്ഷേ ഇക്കഴിഞ്ഞ മാർച്ചിലുണ്ടായ സുനാമിയും ഭൂകമ്പവും ജപ്പാന്റെ വളർച്ചയെ സാരമായി ബാധിച്ചിട്ടൂണ്ട്.അതേസമയം, ഇന്ത്യന്‍ സമ്പദ്ഘടന 7-8 ശതമാനമെങ്കിലും വളര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്.ഐ.എം.എഫ്ന്റെ കണക്കനുസരിച്ച് വളർച്ചയിൽ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പമാകുമെന്നായിരുന്നു അനുമാനം.

ഐഎംഎഫിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് ജാപ്പനീസ് സമ്പദ്ഘടന ഈ വര്‍ഷം 0.7 ശതമാനം ചുരുങ്ങുമ്പോള്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച കൈവരിക്കും. വലിയ സാമ്പത്തികശക്തിയാകുന്നത് അന്താരാഷ്ട്ര ഫോറങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഇന്ത്യക്ക് വരുത്തുന്നതിന്റേതുകൂടി സൂചന ആണെന്ന് ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് പറഞ്ഞു.