പരിക്കിന്റെ പിടിയിൽ ഇന്ത്യ രണ്ടാം ഏകദിനത്തിനു

single-img
6 September 2011

സതാംപ്ടണ്‍: പരിക്കിനെ തുടര്‍ന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും പിന്മാറിയതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഇന്നത്തെ രണ്ടാം മത്സരത്തിന് പ്രധാനികളില്ലാതെ ഇറങ്ങേണ്ട ഗതികേടിലാണു ഇന്ത്യ.വലതുകാലിലെ തള്ളവിരലിനേറ്റ പരിക്കേറ്റ സച്ചിന്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ല. തമിഴ്‌നാടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ എസ്.ബദരിനാഥാണ് സച്ചിന്റെ പകരക്കാരന്‍. മഴയെടുത്തെങ്കിലും ആദ്യ ഏകദിനത്തില്‍ മോശമല്ലാത്ത നിലയില്‍ ബാറ്റ് ചെയ്യാനായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, രോഹിത് ശര്‍മ, ബൗളര്‍മാരായ സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ഇംഗ്ലണ്ടിലെത്തിയ ശേഷം പരിക്കേറ്റ കളിക്കാരാണു.ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ കരുതിയിരിക്കണമെന്നു ബ്രോഡ് സൂചിപ്പിച്ചു.ബ്രോഡിന്റെ ബൌണ്‍സറില്‍ കൈവച്ചായിരുന്നു രോഹിത് ശർമ്മക്ക് പരിക്കേറ്റത്.ബൗണ്‍സുള്ള പിച്ചാണ് മത്സരം നടക്കുന്ന റോസ്ബൗള്‍ സ്‌റ്റേഡിയത്തിലേത്.പകല്‍- രാത്രി മല്‍സരമായതിനാല്‍ ഇന്നത്തെ കളിയിൽ ടോസ് നിര്‍ണായകമാകും