ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ലോക്സഭ

single-img
25 August 2011

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ലോക്സഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.സമരം അവസാനിപ്പിക്കാന്‍ ഹസാരെ തയ്യാറാകണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭ്യര്‍ഥനയെ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ പിന്തുണച്ചു. തുടര്‍ന്ന്‌ സ്‌പീക്കര്‍ മീരാകുമാര്‍ ലോക്‌സഭയുടെ അഭ്യര്‍ഥന വ്യക്‌തമാക്കി. അഴിമതി ഇല്ലാതാക്കാന്‍ കൂട്ടായശ്രമം വേണമെന്നും അതിന് അണ്ണാ ഹസാരെ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഴിമതി. ഹസാരെയുടെ ആവശ്യം സര്‍ക്കാരിന് ബോധ്യമായിക്കഴിഞ്ഞു. അണ്ണാ ഹസാരെ ഇനി നിരാഹാര സമരത്തില്‍നിന്ന് പിന്മാറണം. അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതീകമായി ഹസാരെ മാറി. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതയെ ബഹുമാനിക്കുന്നു.ഹസാരെയുടെ സമരത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച വോട്ടെടുപ്പു കൂടാതെയുള്ള ചര്‍ച്ചയ്ക്ക് മുറപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അഴിമതിയുടെ നായകനാണ് താനെന്ന് ജോഷി ആരോപിച്ചു. തനിക്കെതിരെ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.