മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ താൽപര്യവുമായി ആപ്പിൾ

single-img
24 November 2022

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ താൽപര്യവുമായി അന്താരാഷ്‌ട്ര ടെക് ഭീമനായ ആപ്പിൾ കമ്പനി .ഏകദേശം 5.8 ബില്യൻ പൗണ്ട് ആണ് ആപ്പിൾ ക്ലബ്ബ് വാങ്ങാൻ ഓഫർ ചെയ്തതെന്ന് ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു.

സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് പിന്നാലെയാണ് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ക്ലബ് വിൽക്കാൻ തീരുമാനിച്ചത്. ആപ്പിളിന് പുറമെ മറ്റു നിരവധി ബിസിനസ് ഗ്രൂപ്പുകളും ക്ലബ് വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. 326 ബില്യൻ പൗണ്ട് പ്രതിവർഷം വരുമാനമുള്ള ആപ്പിൾ ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയാണ്.

2005ൽ 934 മില്യൺ യൂറോയ്ക്കായിരുന്നു ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം ഒമ്പത് വർഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകർ തിരിഞ്ഞിരുന്നു.