അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു; കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയെന്ന് അപർണ ബാലമുരളി

single-img
22 January 2023

എറണാകുളം ലോ കോളെജില്‍ ‘തങ്കം’ എന്ന പുതിയ സിനിമയുടെ പ്രെമോഷന്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥിയില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതിൽ ആദ്യമായി പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി രംഗത്തെത്തി. അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറയുന്നു.

തങ്കം സിനിമയുമായി ബന്ധപ്പെട്ട പ്രെമോഷന്‍ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. സംഭവത്തിന് പിന്നാലെ കോളേജ് അധികൃതർ സ്വീകരിച്ച നടപടികളില്‍ തനിക്ക് തൃപ്തിയുണ്ടെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

ആ കോളേജിലെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ ബാലമുരളി പ്രസ് മീറ്റില്‍ പറഞ്ഞു.