എ പി മുഹമ്മദ് മുസ്‍ലിയാര്‍ കാന്തപുരം അന്തരിച്ചു

single-img
20 November 2022

കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാര്‍ കാന്തപുരം അന്തരിച്ചു.

75 വയസ്സായിരുന്നു. ഞായറാഴ് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രഥമ ശിഷ്യനാണ്. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കരുവംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.