പഞ്ചാബില്‍ വീണ്ടും ഗുണ്ടാ ആക്രണം

single-img
1 March 2023

പഞ്ചാബില്‍ വീണ്ടും ഗുണ്ടാ ആക്രണം. ഗുരുദാസ്പൂരില്‍ ഗുണ്ടകള്‍ യുവാവിന്‍്റെ വിരല്‍ അറുത്തുമാറ്റി.

ഗുരുദാസ്പുരിലെ ജില്ലയിലെ ബടാലയില്‍ രണ്ടു ഗ്യാങ്ങുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇതേക്കുറിച്ച്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച മൊഹാലിയിലും ഗുണ്ടകള്‍ യുവാവിന്‍്റെ വിരല്‍ വെട്ടി മാറ്റിയിരുന്നു, ഇതിന്‍്റെ വീഡിയോ വൈറല്‍ ആയി പ്രചരിച്ചതിന് പിന്നാലെ പോലീസ് പ്രതികളായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു.

നേരത്തെ തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്‍വാല്‍ സാഹിബ് ജയിലിനകത്ത് രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളാണ ്കൊല്ലപ്പെട്ടത്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ സംഭവം. ലഹരിക്കടത്ത് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും പഞ്ചാബില്‍ വലിയ തോതില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തീവ്രസിഖ് ഗ്രൂപ്പുകളും ഒരു വശത്ത് സര്‍ക്കാരിന് വെല്ലുവിളിയായി മാറുകയാണ്. ഇതേ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിലൂടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും ബിജെപിയും വീഴ്ത്തിയത്. ഭരണവിരുദ്ധ വികാരത്തില്‍ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ആം ആദ്മി സര്‍ക്കാര്‍ പക്ഷേ ഗുണ്ടാസംഘങ്ങള്‍ക്ക് നേരെ വിരലനക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍്റെ വിമര്‍ശനം.