35 ലക്ഷമല്ല; ഒരു എഐ ക്യാമറയുടെ വില 9.5 ലക്ഷം മാത്രം’; വിശദീകരണവുമായി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി

single-img
23 April 2023

കേരളത്തിൽ ഗതാഗത നിയമ ലംഘനം കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായുള്ള ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ആകെ പദ്ധതി ചെലവ് 140 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി ഉൾപ്പെടെ ഇത് 66 കോടി വരും.

ബാക്കിയുള്ള ജിഎസ്ടി 35 കോടി രൂപയാണെന്നും കെൽട്രോൺ എംഡി പറയുന്നു. ഒരു എഐ ക്യമറയുടെ വില 9.5 ലക്ഷം രൂപ മാത്രമാണെന്നും 35 ലക്ഷമെന്ന ഇപ്പോൾ അടക്കുന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.