ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണം: അമിത്‌ ഷാ

single-img
4 September 2022

കേരളത്തിലെ ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നായിരുന്നു അമിത്‌ ഷാ. ബിജെപി തിരുവനന്തപുരത്ത്‌ നടത്തിയ പട്ടികജാതി മോർച്ച സംഗമത്തിലാണ്‌ അമിത്‌ ഷായുടെ പ്രകോപനപരമായ പ്രസംഗം ഉണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസമായി തലസ്ഥാനത്തു സി പി എം – ബിജെപി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമിത്ഷാ നടത്തിയത് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും, കലാപത്തിനുള്ള ആഹ്വാനാവുമാണ് എന്നാണു സി പി എം നേതാക്കൾ ആരോപിക്കുന്നത്.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയുടെ വീടും ഉൾപ്പെടെ ബിജെപി–-ആർഎസ്‌എസ്‌–- എബിവിപി സംഘം ആക്രമിച്ചത് വലിയ വാർത്ത ആയിരുന്നു. കൂടാതെ ജില്ലയിലെ മറ്റു പല സഥലങ്ങളിലും സി പി എം – ബിജെപി സംഘർഷങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം ഒരു പ്രസംഗം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്നാണു ഉയരുന്ന വിമർശനം.