ടി 20 ലോകകപ്പ് താരങ്ങൾക്ക് വന്‍സ്വീകരണം ഒരുക്കി അംബാനി കുടുംബം

single-img
7 July 2024

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങ് രാജ്യത്തിന്റെ ടി20 ലോകകപ്പ് താരങ്ങളൊടൊപ്പം ആഘോഷമാക്കി അംബാനി കുടുംബം. ആർഭാടപൂർവമായിരുന്നു നിതാ അംബാനി സംഗീത് ചടങ്ങ് വേദിയിലേക്ക് ലോകകപ്പ് താരങ്ങളെ സ്വീകരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് സംഗീത് ചടങ്ങിലേക്ക് എത്തിയത്. ലോകകപ്പ് നേടാൻ ഇന്ത്യന്‍ ടീമിനൊപ്പം നിന്ന കരുത്തരായ മൂന്ന് താരങ്ങളും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണെന്നത് വ്യക്തിപരമായ ആനന്ദമാണെന്ന് നിതാ അംബാനി ചടങ്ങിൽ പറഞ്ഞു.

ഇത്തവണത്തെ ലോകകപ്പ് വിജയം 2011 ലോകകപ്പ് വിജയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയതായി മുകേഷ് അംബാനി പറഞ്ഞു. എം എസ് ധോനി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, കെ. എല്‍. രാഹുല്‍ എന്നിവരും സംഗീത് ആഘോഷങ്ങളുടെ ഭാഗമായി. സൂര്യകുമാര്‍ യാദവ് ഭാര്യ ദേവിഷ ഷെട്ടിയുടെയൊടൊപ്പമാണ് ചടങ്ങുകള്‍ക്കെത്തിയത്.