പൊന്നിയിൻ ശെൽവൻ വേണ്ടെന്ന് വെച്ചതിനെപറ്റി അമലാപോൾ

single-img
11 September 2022

തമിഴിലെ ഇതിഹാസ സാഹിത്യകാരൻ കൽക്കി എഴുതിയ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നമാണ് ചിത്രം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് പൊന്നിയിൻ ശെൽവൻ. ബാഹുബലി പോലെ രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും.

തമിഴ് സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രം വേണ്ടെന്ന് വച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അമല പോൾ. അമലയുടെ വാക്കുകൾ ഇങ്ങിനെ: ‘പൊന്നിയിൻ സെൽവനി’ൽ അഭിനയിക്കാൻ മണിരത്നം വിളിച്ചതാണ്. പക്ഷെ ആ സമയത്തെ എന്റെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നു.

പൊന്നിയിൻ സെൽവനായി എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധിക ആണ്. അതുകൊണ്ട് തന്നെ ഞാൻ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. അതിനുശേഷം 2021ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. അപ്പോൾ ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല’, അമല പോൾ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.