അമിതഅളവിൽ ഉറക്കഗുളിക കഴിച്ച അലന്‍ ഷുഹൈബ് ആശുപത്രിയില്‍

single-img
8 November 2023

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലനെ കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അലന്റേത് ആത്മഹത്യാശ്രമം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തിൽ എഴുതിയിരുന്നു.