സർവ്വം മായക്ക് ശേഷം അഖിൽ സത്യൻ- നിവിൻ പോളി ടീം വീണ്ടും ഒന്നിക്കുന്നു
24 January 2026

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം അഖിൽ സത്യൻ സംവിധാനം ചെയ്യും. നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ‘സർവ്വം മായ’ ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപ നേട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. മുപ്പതുകളിൽ കടന്ന ഒരാളുടെ പ്രണയവും ഹാസ്യവുമാണ് പുതിയ ചിത്രത്തിൻ്റെ പ്രമേയമെന്ന് സംവിധായകൻ അഖിൽ സത്യൻ വ്യക്തമാക്കി.
‘യേ ജവാനി ഹേ ദീവാനി’ പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡി ചിത്രങ്ങളുടെ മാതൃകയിലായിരിക്കും ഈ സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജു വർഗീസ്, അൽത്താഫ് സലിം എന്നിവർ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. നടി ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.


