ആടുജീവിതം നജീബും ശ്രീകുമാരൻ തമ്പിയും ആലപ്പുഴ ജില്ലയുടെ സ്വീപ്പ് ഐക്കണുകളിൽ

single-img
27 March 2024

ബെന്യാമിന്റെ ആടുജീവിതം നോവലിലെ കഥാപാത്രം ആറാട്ടുപുഴ സ്വദേശി നജീബും ചലച്ചിത്ര ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ അഞ്ചു പേരെ ആലപ്പുഴ ജില്ലയുടെ സ്വീപ്പ് ഐക്കണുകളായി തിരഞ്ഞെടുത്തു.

പോലീസ് മേധാവി, റോ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ച ഹോര്‍മിസ് തരകന്‍ ഐ.പി.എസ്, ടെക്ക്ജെന്‍ഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യന്‍, ചിത്രകാരിയും ഗായികയുമായ എസ്. കണ്മണി എന്നിവരാണ് സ്വീപ്പിൻ്റെ മറ്റ് ജില്ല ഐക്കണുകള്‍.