തമ്മിലടി; ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

single-img
23 January 2023

പിസി സിറിയയുടെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടതായി ദേശീയ നേതൃത്വം വ്യക്തമാക്കി. പുതിയ കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.

സംസ്ഥാന നേതൃത്വത്തിനൊപ്പം പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടനാ സംവിധാനങ്ങളും പിരിച്ചുവിട്ടതായും എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു. ജവുവരി പത്തിന് ചേര്‍ന്ന നേതൃയോഗത്തില്‍, കേരളത്തില്‍ അടക്കം പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി സംസ്ഥാന ഘടകത്തിൽ ഉണ്ടായിരുന്ന തല്ലിലടിയും കൊഴുഞ്ഞു പോക്കും ദേശീയ നേതിര്ത്വത്തിനു തലവേദന ഉണ്ടാക്കിയിരുന്നു. കൂടാതെ പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.