ആം ആദ്മി കോൺഗ്രസുമായി ശാശ്വത ബന്ധത്തിനില്ല; തൽക്കാലം ബിജെപിയെ തോൽപ്പിക്കുക ലക്‌ഷ്യം: കെജ്രിവാൾ

single-img
29 May 2024

ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള എഎപിയുടെ സഖ്യം ശാശ്വതമല്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാണ് ഇരു പാർട്ടികളും ഒന്നിച്ചെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു അഭിമുഖത്തിലാണ് ഇന്ത്യ മുന്നണിയെക്കുറിച്ച് കെജ്രിവാൾ പങ്കുവെച്ചത്. ഇത്തവണ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വിജയിക്കുമെന്നതിനാൽ ജൂൺ 4-ന് ഒരു “വലിയ സർപ്രൈസ്” കാത്തിരിക്കുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

ആം ആദ്മി കോൺഗ്രസുമായി ശാശ്വത ദാമ്പത്യത്തിലല്ല, തൽക്കാലം ബിജെപിയെ പരാജയപ്പെടുത്തുക , നിലവിലെ ഭരണത്തിൻ്റെ ഏകാധിപത്യവും ഗുണ്ടാഗാർഡിയും അവസാനിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിൽ എഎപിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും അയൽ സംസ്ഥാനമായ പഞ്ചാബിൽ പാർട്ടികൾ പരസ്പരം മത്സരിക്കുകയാണ്. ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ രാഷ്ട്രീയ ജീവിതം പ്രധാനമന്ത്രി ഉടൻ അവസാനിപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി ആവർത്തിച്ചു.