93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസില്‍ വനിത എഎസ്‌ഐ അറസ്റ്റില്‍

28 April 2023

ഒറ്റപ്പാലം, പഴയന്നൂര്‍ സ്വദേശികളില്‍ നിന്നും 93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസില്‍ വനിത എഎസ്‌ഐ അറസ്റ്റില്‍.
വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്‌ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
93 പവന്‍ സ്വര്‍ണ്ണവും അധികമായി 3 ലക്ഷം രൂപയും ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് 2017 ല്‍ പഴയന്നൂര്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണവും പണവും തട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആര്യശ്രീ റിമാന്‍റിലാണ്. എഎസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.