വീട്ടിൽ കളിച്ചോണ്ടിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ കടിച്ചു

single-img
11 September 2022

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വര്‍ണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്.

തിരുവോണ ദിവസം വീട്ടുമുറ്റത്ത് നില്‍ക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.