തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

single-img
28 July 2023

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അനിൽ ബാബുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു മരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരുന്നു. ചെറിയ ഇടവേളക്ക് ശേഷം നായകളുടെ ശല്യം രൂക്ഷമായതായാണ് നാട്ടുകാർ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ച് വരികയാണ്. കുട്ടികളുൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയായത്.