സഹോദരനൊപ്പംട്യുഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി; പരാതി

single-img
27 November 2023

കൊല്ലം ജില്ലയിലെ ഒയൂരില്‍ സഹോദരനൊപ്പംട്യുഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. എട്ടുവയസുള്ള സഹോദരനൊപ്പം നടന്ന് പോകവേ വെളുത്ത ഹോണ്ടാ കാറിലെത്തിയവരാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പറയുന്നു. ഈ കുട്ടിയെയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല . ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറിനുള്ളതെന്നാണ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സഹോദരന്‍ വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ ഈ സംഭവം അറിഞ്ഞത്്. പിന്നാലെ വീട്ടുകാര്‍ പൂയപ്പളളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നാട്ടുകാരെ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. കാറ് പോയ ഭാഗത്തെ മുഴുവന്‍ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.