പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും;ബാറുകളുടെ ലൈസന്‍സ് ഫീ 5 മുതല്‍ 10 ലക്ഷം വരെ കൂട്ടിയേക്കും

single-img
22 May 2023

തിരുവനന്തപുരം:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന.

ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടിയേക്കും. 5 മുതല്‍ 10 ലക്ഷം വരെ കൂട്ടിയേക്കും. ഐടി പാര്‍ക്കുകളിലെ മദ്യ ശാലകള്‍ക്കും വ്യവസ്ഥ കൊണ്ട് വരും. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലില്‍ വരേണ്ട നയം കൂടുതല്‍ ചര്‍ച്ചക്കായി മാറ്റിവെക്കുകയായിരുന്നു