വിമാന യാത്രയ്ക്കിടെ യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂർ സ്വദേശി : അറസ്റ്റ് ഉടൻ

single-img
11 October 2023

വിമാനയാത്രയ്ക്കിടെ സഹയാത്രിക തന്നോട് ൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. തൃശൂർ സ്വദേശിയായ ആന്റോയാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് റിയിച്ചിട്ടുണ്ട്.

യാത്രയിൽ മദ്യലഹരിയിൽ ആയിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികൻ അനാവശ്യമായി വാക്കുതർക്കം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് പരാതി.

താൻ വിമാനത്തിൽ വച്ച്‌ തന്നെ വിഷയം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷെ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പരാതിയിൽ ആരോപിക്കുന്നു.