അരിക്കൊമ്ബനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടക്കും

single-img
27 April 2023

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്ബനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക് ഡ്രില്‍ നടത്തുക.

അരിക്കൊമ്ബനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ര്‍ക്കാരിന് റിപ്പോ‍ര്‍ട്ട് സമര്‍‍പ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രില്‍ നടത്തുന്നത്. ആനയെ എന്നു പിടികൂടുമെന്നതും എവിടേക്ക് മാറ്റുമെന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കി.

ദൗത്യം നടത്താന്‍ തീരുമാനമായതോടെയാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നല്‍കും. മയക്കു വെടി വെക്കുന്നതിനുള്‍പ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.

അരിക്കൊമ്ബന്‍്റെ ആക്രമണത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നിട്ടുള്ളത്. ഇടുക്കിയിലും ചിന്നക്കനാലിലും നിരവധി നഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അരിക്കൊമ്ബനെ പിടിക്കാനുള്ള തീരുമാനം സജീവമായത്.