റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകന്‍്റെ കാറും ബൈക്കും അടിച്ചു തകര്‍ത്തു

single-img
27 February 2023

റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകന്‍്റെ ബൈക്കും കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിന്‍്റെ ബൈക്കും കാറുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പയ്യന്നൂര്‍ – പെരുമ്ബ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ മുരളി പള്ളത്തിന്‍്റെ നേതൃത്വത്തില്‍ പ്രദേശവാസികളായ അന്‍പതോളം പേര്‍ കോടതിയെ സമീപിച്ചിരുന്നു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുന്‍സിഫ് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു.

എന്നാല്‍ കോടതി വിധി മറികടന്നും പൊലീസിനെ കാഴ്ച്ചക്കാരാക്കിയും ജനകീയ സമിതി എന്ന പേരില്‍ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലമേറ്റെടുക്കുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂധനന്‍ മുന്‍കൈയ്യെടുത്താണ് ഭൂമിയേറ്റെടുക്കുന്നത്. ഇന്നലെ ഭൂമിയേറ്റെടുക്കാനുള്ള നീക്കം മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിലെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് മുരളി പള്ളത്ത് പറഞ്ഞു. കടുത്ത പ്രതിരോധം മറികടന്നും മുരളിയുടെ സ്ഥലമടക്കം ഇന്നലെ റോഡിനായി ഏറ്റെടുത്തിരുന്നു.

ഉപജീവനമാര്‍ഗമായ പലചരക്ക് കടയടക്കം നഷ്ടപരിഹാരമില്ലാതെ വിട്ടു കൊടുക്കേണ്ടി വന്ന അവസ്ഥയുള്ള ഒരു വ്യാപാരി ഈ പ്രദേശത്തുണ്ട്. ഇങ്ങനെ ഭൂമി വിട്ടുകൊടുക്കുമ്ബോള്‍ നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് 50 കുടുംബങ്ങള്‍ പൊതുമരാമത്ത് വകുപ്പിനും കിഫ്ബിക്കും പരാതി നല്‍കിയിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂധനന്‍ മുന്നില്‍ നിന്നാണ് ജനകീയ സമിതി എന്ന പേരില്‍ ഒരു പ്രതിഷേധവും വക വയ്ക്കാതെ റോഡിനായി സ്ഥലം അതിക്രമിച്ച്‌ കയ്യേറുന്നത്. എന്നാല്‍ ഭീഷണിയുള്ളത് കൊണ്ട് പലയാളുകള്‍ക്കും എതിര്‍ക്കാന്‍ ഭയമാണ്. വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്ബോള്‍ പ്രദേശത്തെ ഭൂമി രജിസ്ട്രേഷന്‍ വിലയുടെ ഇരട്ടിയെങ്കിലു നഷ്ടപരിഹാരം നല്‍കണം എന്നാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പറയുന്നത്. എന്നാല്‍ പയ്യന്നൂര്‍ മാതമംഗലം പിഡബ്യൂഡി റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ വികസിപ്പിക്കുമ്ബോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഒരു രൂപയും കിട്ടുന്നില്ല.

പെരുമ്ബ മുതിയൂര്‍ സ്വദേശിയായ ശരണ്യയ്ക്കും കുടുംബത്തിനും ആകെ 15 സെന്റ് സ്ഥലമാണുള്ളത്. പെരുമ്ബ മാതമംഗലം റോഡിന് വീതികൂട്ടുമ്ബോള്‍ ഇവരുടെ രണ്ടര സെന്റ് സ്ഥലം പോകും. നഷ്ടപരിഹാരം നല്‍കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് കുടുംബം . മുന്‍സിഫ് കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവും വാങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ജെസിബിയുമായെത്തി വീടിന്റെ മതില്‍ ഇടിച്ച്‌ പൊളിച്ചു. ഒരു രൂപ നഷ്ടപരിഹാരം തരില്ലെന്നും നിന്നെ കൊന്നിട്ടാണെങ്കിലും റോഡുണ്ടാക്കും എന്നാണ് ബ്രാഞ്ച് സെക്രട്ടറി ഭീഷണി മുഴക്കിയത്.