തട്ടുകടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോകുകയറുന്ന യുവാവിനെ ഗുണ്ടാ സംഘം മർദിച്ചു ബീഫ് ഫ്രൈ തട്ടിയെടുത്തു


ഹരിപ്പാട്: തട്ടുകടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്കു പോകുകയാരുന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു ബീഫ് ഫ്രൈ തട്ടിയെടുത്തു. മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ദേശീയപാതയിൽ മറുതാമുക്കിനു സമീപമുള്ള തട്ടുകടയിൽ നിന്നുബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു (കുളിരു വിഷ്ണു– 29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപെടുത്തുകയും
വിഷ്ണുവിന്‍റെ പക്കലുണ്ടായിരുന്നു ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനുശേഷം ബീഫ് ഫ്രൈയുമായി പ്രതികൾ കാറിൽ കയറി രക്ഷപെടുകയായിരുന്നു.
വിഷ്ണു ഹരിപ്പാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.