തേവരയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് 17 വയസുള്ള കുട്ടി മരിച്ചു

single-img
1 October 2022

കൊച്ചി: തേവരയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് വിദ്യാര്‍ഥി മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് അപകടം നടന്നത്. ഫ്ലാറ്റില്‍ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.