7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുപിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

24 August 2024

ഏഴുവയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ട്യൂഷൻ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുപിയിലെ ഗഞ്ച് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി പോക്‌സോ നിയമപ്രകാരം കേസെടുത്തതായി രാംപൂർ പോലീസ് സൂപ്രണ്ട് (എസ്‌പി) വിദ്യാസാഗർ മിശ്ര പറഞ്ഞു.
രാംപൂർ കോട്‌വാലിയിലെ കുണ്ട സ്വദേശിയായ സയ്യിദ് വാസിക് അലിയെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് പഠിപ്പിക്കാനെത്തിയ ഇയാൾ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വീട്ടുകാർ പരാതിയിൽ ആരോപിച്ചു.