2023 ഏകദിന ലോകകപ്പ്: സുരക്ഷ പരിശോധനയ്ക്ക് ഇന്ത്യയിലേക്ക് സംഘത്തെ അയയ്ക്കാന്‍ പാക്കിസ്ഥാന്‍

single-img
1 July 2023

ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കുന്നതിന് മുന്നോടിയായാണ് സുരക്ഷാ പരിശോധന.

ആദ്യഘട്ടത്തിൽ ഇന്ത്യയിലെ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ മാറ്റം ഉണ്ടാകണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ഈദ് അവധിക്ക് ശേഷമാണ് .അതിന് ശേഷമായിരിക്കും സുരക്ഷ വിലയിരുത്തനുള്ള സംഘത്തെ പാകിസ്താന്‍ അയയ്ക്കുക.

ഈ സംഘം ഇന്ത്യയിലെത്തി പാക്കിസ്താന്‍ ടീമിന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികളും മറ്റും പരിശോധിക്കും. ഇക്കുറി ഇന്ത്യ-പാക് മത്സരം നടക്കുന്നത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.