ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാൻ കഷ്ടപ്പെടും: ഷോയിബ് അക്തര്‍

single-img
11 July 2022

അടുത്ത് നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാൻ വളരെ കഷ്ടപ്പെടുമെന്ന് പാക് ഇതിഹാസ പേസർ ഷോയിബ് അക്തര്‍. കഴിഞ്ഞ വർഷം കണ്ടതുപോലെയല്ല ഇപ്പോഴുള്ള ഇന്ത്യന്‍ ടീം ഏറെ ശക്തരാണെന്നും താരം പറയുന്നു. ശരിയായ രീതിയിലുള്ള പ്ലാനിങ്ങോടെ വരുന്ന ഇന്ത്യയെ തോല്‍പിക്കുന്നത് ശ്രമകരമായിരിക്കുമെന്നായിരുന്നു അക്തറിന്റെ അഭിപ്രായം.

ഇത്തവണ മെല്‍ബണില്‍ നടക്കുന്ന കളിയില്‍ ടോസ് കിട്ടുകയാണെങ്കിൽ പാകിസ്ഥാനോട് ബൗളിങ് തെരഞ്ഞെടുക്കാനും അക്തർ ഉപദേശിക്കുന്നുണ്ട്. ഒരു മത്സരത്തിൽ വിജയപരാജയങ്ങള്‍ പ്രവചിക്കുക എന്നത് ഏറെ ശ്രമകരമാണ്.എന്നാൽ പോലും പാകിസ്ഥാനോട് രണ്ടാമത് ബൗള്‍ ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കാരണം മെല്‍ബണിലെ പിച്ച് പേസര്‍മാര്‍ക്ക് ബൗണ്‍സ് ലഭിക്കുന്നതിന് അനുകൂലമാകും,’ അക്തര്‍ പറയുന്നു.

ഇക്കുറി ഒന്നര ലക്ഷത്തോളം ആളുകള്‍ മത്സരം കാണാനെത്തുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്, ആ ആളുകളിൽ 70,000 പേരും ഇന്ത്യയെ പിന്തുണയ്ക്കുന്നവരായിരിക്കും,’ അക്തര്‍ പറയുന്നു. 2021 ൽ നടന്ന ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു.ഈ ജയത്തോടെ ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്നനാണക്കേടും അവർ മാറ്റിയിരുന്നു.