ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ അതിന്റെയൊപ്പം പോയ ആളാണ് ഞാന്‍: ജസ്‌ല മാടശ്ശേരി

single-img
24 May 2022

ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഷോയിൽ വരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണെന്നും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസില്‍ കാണുന്നതെന്നും ജസ്‌ല മാടശ്ശേരി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിഗ്‌ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളും ഉണ്ട് എന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതിയെന്നും സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറിനടക്കുന്നവരാണെന്നും ജസ്‌ല പറയുന്നു. ‘ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ അതിന്റെയൊപ്പം പോയ ആളാണ് താനെന്നും ജസ്‌ല പറഞ്ഞു.

ബിഗ്‌ബോസിൽ പങ്കെടുക്കുന്ന ആളുകളെ വിമര്‍ശിക്കുമ്പോള്‍ അവിടെ ഉള്ള അവസ്ഥ ഇവര്‍ക്കൊക്കെ എങ്ങനെ മനസ്സിലാകുമെന്ന് എന്റെ അനുഭവം വെച്ച് ചിന്തിക്കാറുണ്ട്. ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവര്‍ കൃത്യമായി പറയുന്നുണ്ടെന്നും ജസ്‌ല കൂട്ടിചേര്‍ത്തു.

നടൻ മോഹൻലാൽ അവതാരകനായ ബിഗ്ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്‌ല. അതിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ജസ്‌ല എത്തിയത്.