പെട്രോള്‍ ലിറ്ററിന് 83 പൈസ, ഡിസല്‍ ലിറ്ററിന് 77 പൈസ; രാജ്യത്തെ ഇന്ധനവില നാളെയും വര്‍ദ്ധിപ്പിക്കും

single-img
25 March 2022

രാജ്യത്തെ ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡിസല്‍ ലിറ്ററിന് 77 പൈസയുമാണ് നാളെ കൂട്ടുന്നത്. ഇതോടുകൂടി കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നൽകേണ്ടിവരും.

അവസാന 5 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്. ഈ മാസം 22 ന് ശേഷം മാത്രം ഇത് നാലാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്