ഭക്ഷ്യ ക്ഷാമം അതിജീവിക്കാൻ പൗരന്മാർ 2025 വരെ ഭക്ഷണം നിയന്ത്രിക്കണം; ആഹ്വാനവുമായി കിം ജോങ് ഉന്‍

single-img
29 October 2021

രാജ്യംകടന്നുപോകുന്ന ഭക്ഷ്യ ക്ഷാമം അതിജീവിക്കാൻ പൗരന്മാർ 2025 വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന ആഹ്വാനവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍. ലോകരാജ്യങ്ങളിൽ വ്യാപകമായ കൊവിഡിന്റെ പശ്ചാത്തലത്തില്‍കൊറിയ അതിര്‍ത്തികള്‍ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ തന്നെ ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയപ്രധാനമായും ചൈനയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ജനുവരിയില്‍ കൊറിയ അതിര്‍ത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരം അവസാനിച്ചു. ഇതാണ്ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്.

ഏകദേശം 2025 ഓടെ മാത്രമേ ഈ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം തന്നെ അടുത്തിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായെന്നും അധികൃതര്‍ പറയുന്നു.

ഉത്തര കൊറിയ ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കഴിഞ്ഞ ആഴ്ച വിളിച്ച്‌ ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കിം ജോങ് ഉന്‍ സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.