യുഎന്‍ ധാരണ: പാലസ്തീന് 10 ലക്ഷം കൊവിഡ് വാക്സിന്‍ ഇസ്രായേല്‍ നല്‍കും

single-img
18 June 2021

ഐക്യരാഷ്ര സഭയുടെ ധാരണപ്രകാരം പാലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സീന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഈ വാക്സിൻ ലഭിക്കുമ്പോള്‍ ഇസ്രായേല്‍ നേരത്തെ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം നടക്കുന്നത്.

നിലവിൽ ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സീനാണ് പാലസ്തീന് നല്‍കുക. ബെഞ്ചമിൻ നെതന്യാഹു മാറിയ ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം വന്നിട്ടുള്ളത്. അതേസമയം പാലസ്തീന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേല്‍ തങ്ങളുടെ രാജ്യത്ത് ഇതിനോടകം മുതിര്‍ന്ന 85 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കികഴിഞ്ഞു.

എന്നാൽ പാലസ്തീന്റെ ഭാഗമായ വെസ്റ്റബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്ക് വാക്‌സീന്‍ നല്‍കിയിരുന്നില്ല.45 ലക്ഷമാണ് ഈ പ്രദേശങ്ങളിലെ ഏകദേശ ജനസംഖ്യ.