പശുക്കളെ സംരക്ഷിക്കാൻ മധ്യപ്രദേശില്‍ ‘കൗ കാബിനറ്റ്’ രൂപീകരിക്കുന്നു

single-img
18 November 2020

മധ്യപ്രദേശില്‍ സംസ്ഥാന സർക്കാർ ‘കൗ കാബിനറ്റ്’ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ്, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും. കാബിനറ്റിന്റെ ആദ്യയോഗം നവംബര്‍ 22 ന് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണ കേന്ദ്രത്തില്‍ നടത്തുമെന്നും ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.