ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്ന് കാട്ടാന്‍ ‘മായക്കൊട്ടാരം’ എത്തുന്നു

single-img
4 November 2020

ഒരേസമയം ചിരിയും ചിന്തയും ഉണര്‍ത്തുന്ന പോസ്റ്ററുമായി റിയാസ് ഖാന്‍ നായകനാവുന്ന പുതിയ മലയാള ചിത്രം ‘മായക്കൊട്ടാരം’ എത്തുന്നു . കെ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ഈ സിനിമ നമ്മുടെ സമൂഹത്തില്‍ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒന്നാകുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

ചിത്രത്തില്‍ ‘നന്മമരം’ എന്നറിയപ്പെടുന്ന ‘സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ എത്തുന്നത്. കന്നഡ താരമായ ദിഷ പൂവയ്യയാണ് റിയാസ് ഖാന്റെ നായികയായി എത്തുന്നത്. ഇരുവര്‍ക്കും പുറമേ ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

https://www.facebook.com/photo?fbid=209065077252308&set=a.193170868841729