കൊവിഡ് : നിലവിലെ ഒരു വാക്‌സിനും ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

single-img
4 September 2020

അടുത്ത വര്‍ഷം പകുതി വരെ കൊവിഡ് 19യ്ക്ക് ഫലപ്രദമായ ഒരു വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. അത്തരത്തില്‍ ഒരു വാക്‌സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് അറിയിക്കുകയായിരുന്നു. ലോകമാകെ ഇപ്പോള്‍ പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു.

ലോകാരോഗ്യസംഘടന അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറയുന്നു. ലോകവ്യാപകമായി വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ഫലപ്രദമെന്ന് റഷ്യ അവകാശവാദം ഉന്നയിക്കുന്ന വാക്‌സിനിലും ലോകാരോഗ്യസംഘടന തൃപ്തരല്ല.