കൊവിഡ് ചികിത്സയ്ക്ക് അമിത് ഷാ എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തിന്?; ചോദ്യവുമായി ശശി തരൂർ

single-img
3 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷം ചികിത്സയ്ക്ക് ദില്ലിയിലെ പൊതുമേഖലാ ആശുപത്രിയായ എയിംസ് ആശുപത്രിയിൽ പോകാത്തതെന്തെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കപ്പെട്ട അമിത് ഷായ്ക്ക് മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് ‌ചികിത്സ തേടിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ ആയിരുന്നു തരൂരിന്റെ ചോദ്യം.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയത്. നമ്മുടെ രാജ്യത്ത് ശക്തരായ ഭരണവര്‍ഗ്ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയുള്ളുഎന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

തനിക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും ഷാ ആവശ്യപ്പെടുകയുണ്ടായി.