ഗോവൻ ചലച്ചിത്ര മേളയിൽ സത്യജിത്ത് റേയ്‍ക്ക് പകരം വെച്ചത് ഗുല്‍സാറിന്റെ ഫോട്ടോ

single-img
23 November 2019

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ സംഘാടകര്‍ക്ക് പറ്റിയ ഒരു അമളി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് . സംഘാടക സമിതി തയ്യാറാക്കിയ സൈറ്റിൽ ഒരു ഫോട്ടോ മാറിപ്പോയതാണ് കാരണം.

ചലച്ചിത്ര മേളയുടെ വെബ്‍സൈറ്റിലെ ഹോമേജ് വിഭാഗത്തിൽ സത്യജിത്ത് റേയുടെ 1989ലെ ഗണശത്രു എന്ന സിനിമയെ കുറിച്ചാണ് പരാമര്‍ശിച്ചത്. ഇതോടൊപ്പം സിനിമയുടെ സംവിധായകനെ കുറിച്ചുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു. ഗണശത്രുവിന്റെ സംവിധായകന്റെ പേര് സത്യജിത്ത് റേ എന്ന് എന്ന് പറയുകയും ചെയ്തിട്ടുപക്ഷെ ഉപയോഗിച്ചത് ഗുല്‍സാറിന്റെ ഫോട്ടോയാണ് .ഈ തെറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിലർ സ്‍ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്‍തു. തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലായ ഐഎഫ്എഫ്ഐ അധികൃതര്‍ പിന്നീട് തെറ്റ് തിരുത്തുകയായിരുന്നു.