കൈവശംവെച്ചത് 2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ; 72 കാരൻ അറസ്റ്റിൽ

single-img
4 March 2023

യുഎസിലെ ഫ്ലോറിഡയില്‍ ഇത്തരം സ്വഭാവവൈകല്യമുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ചിത്രശേഖരം കണ്ട് പോലീസ് തന്നെ അതിശയിച്ച് പോയി. വീട്ടിനുള്ളിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ വൻതോതിൽ സൂക്ഷിച്ച 72 കാരനാണ് അറസ്റ്റിലായത്.

പ്രദേശത്തെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കുട്ടികളുടെ 2.2 ലക്ഷം നഗ്ന ചിത്രങ്ങളാണ്. പൊലീസ് ശേഖരിച്ച ചിത്രങ്ങൾ എല്ലാത്തിനും കൂടി ഒരു ടണ്ണിൽ അധികം ഭാരം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിൽ പോൾ സിറ്റൽ എന്ന ആളെ ഫ്ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ കിടപ്പുമുറയിലെയും ഓഫീസ് മുറിയിലെയും ചുമരുകൾ മുഴുവൻ കുട്ടികളുടെ നഗ്നചിത്രങ്ങൾ പതിച്ചിരിക്കുകയായിരുന്നു. ഇത് കൂടാതെ ലക്ഷക്കണക്കിന് ചിത്രങ്ങൾ പ്രിന്‍റ് എടുത്ത് അലമാരയ്ക്കുള്ളിലും ഇയാൾ സൂക്ഷിച്ചിരുന്നു. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇത്തരത്തിൽ കൈവശം വെച്ചതിന് ഇയാൾക്കെതിരെ 25 കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 23 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ മരിയോൺ കൗണ്ടി ജയിലിൽ കസ്റ്റഡിയിൽ തുടരുകയാണ്.