ഇക്വഡോറില്‍ രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ 12 പേര്‍ മരിച്ചു

19 March 2023

ഇക്വഡോറില്‍ രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം പെറുവിലും അനുഭവപ്പെട്ടു.
പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്ബമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിര്‍ത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്ബത്തില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.