National • ഇ വാർത്ത | evartha

ഹിന്ദുരാജ്യ പ്രഖ്യാപനം; നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നു.

വിവാഹ ആഘോഷത്തിനിടെ നൃത്തം നിര്‍ത്തി; യുപിയില്‍ നര്‍ത്തകിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

പോക്സോ കേസുകൾ: വധശിക്ഷ കിട്ടിയ പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അനുമതി നല്‍കരുതെന്ന് രാഷ്ട്രപതി

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. പോക്സോ ചുമത്തപ്പെട്ട കേസില്‍ പ്രതികളായവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്.

ഒഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തെലങ്കാന ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചു കൊന്നതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ

പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടിയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. പൊലീസ് മഹത്തായ കാര്യമാണ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന്‌ ആവശ്യപ്പെടുന്നതായും ആശാദേവി പറഞ്ഞു.

ഉള്ളി വില വീണ്ടും വര്‍ധിക്കുന്നു; കിലോയ്ക്ക് 173 രൂപ

സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. റെക്കോര്‍ഡ് വിലയിലാണ് ചെറിയുള്ളി വില്‍ക്കുന്നത്. ചെറിയുള്ളി കിലോയ്ക്ക് 173 രൂപയാണ് ഇപ്പോഴത്തെ വില.അതേ സമയം ഉള്ളിവില നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍.

തെലങ്കാന ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കൊലപാതകം പുനരാവിഷ്‌കരിക്കുന്ന തിനിടെയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ബിജെപി എംഎല്‍എമാരുടെ ശിവസേനയിലേക്കുള്ള കുത്തൊഴുക്ക് തുടരുന്നു; എന്‍ഡിഎ കക്ഷികള്‍ക്ക് ആത്മവിശ്വാസം കൂടും

മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിവസേനയിലേക്കുള്ള ബിജെപി എംഎല്‍എമാരുടെ കുത്തൊഴുക്ക് തടയാന്‍ ഇനി ബിജെപിക്ക് സാധിച്ചേക്കില്ല

തമിഴ്നാട്ടില്‍ ബിജെപി ഉപാധ്യക്ഷന്‍ ഡിഎംകെയില്‍ ചേര്‍ന്നു

അതേസമയം ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരുന്നു.