ഇന്ത്യന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ റിഷഭ് പന്ത്

single-img
8 June 2022

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തന്നെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് . രോഹിത് ശര്‍മയുടെ അഭാവത്തില്‍ പകരം നായകനായി തെരഞ്ഞെടുക്കപ്പെട്ട കെ എല്‍ രാഹുലിന് പരിക്കേറ്റ് പുറത്തായതോടെയാണ് സെലക്ടര്‍മാര്‍ റിഷഭ് പന്തിനെ ടീമിനെ നയിക്കാനായി തെരഞ്ഞെടുത്തത്.

എന്നാൽ ആ വാര്‍ത്ത ഇനിയും തനിക്ക് ദഹിച്ചിട്ടില്ലെന്നും ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് തന്നെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം അറിഞ്ഞതെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പന്ത് ചെറു ചിരിയോടെ പറയുകയുണ്ടായി. ടീമിന്റെ ക്യാപ്റ്റനായി തെര‍ഞ്ഞെടുക്കപ്പെട്ടു എന്നത് നല്ല കാര്യമാണ്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യം അത്ര നല്ലതായിരുന്നില്ല, പക്ഷെ പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ട്.

ഇന്ത്യൻ ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതില്‍ ബിസിസിഐക്ക് നന്ദി അറിയിക്കുന്നു. താൻ തന്റെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും കരിയറില്‍ ഉയര്‍ച്ചയിലും താഴ്ചയിലും നന്ദി പറയുന്നുവെന്നും പന്ത് അറിയിച്ചു.