സംസ്ഥാന തലത്തിൽ ഒരു നേതാവിന് ഒരു സ്ഥാനം; മാറ്റത്തിനായി കോൺഗ്രസ്

single-img
29 April 2022

മധ്യപ്രദേശിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കമല്‍നാഥ് രാജിവെച്ച പിന്നാലെ പുതിയ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കോൺഗ്രസ് പാര്‍ട്ടി ഒരുങ്ങുന്നു.’ഒരു നേതാവിന് ഒരു സ്ഥാനം’ എന്ന നിലപാട് മെയ് മാസത്തില്‍ നടക്കുന്ന ‘ചിന്തന്‍ ശിവിര്‍’ നേതൃയോഗത്തിന് ശേഷം ദേശീയ നേതൃത്വം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുമെന്നാണ് വിവരം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു നേതാവ് തന്നെ പല സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക് എന്നീ നേതാക്കള്‍ പല സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കമല്‍നാഥ് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. ഗോവിന്ദ് സിങിനെ പുതിയ പ്രതിപക്ഷ നേതാവായി സോണിയ ഗാന്ധി നിയമിച്ചു. കമല്‍നാഥ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു