ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നൽകണം; കെ വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

single-img
11 April 2022

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കാരണത്താൽ കെ വി തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് എഐസിസി. പാർട്ടി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.

എകെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കത്തിൽ കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ ചെയ്യും.

കേരളത്തിൽ നിന്നും കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത് . ദേശീയ നേതൃത്വത്തിന്റെ വിലക്ക് വെല്ലുവിളിച്ചുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ വി തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണമെന്നാണ് കെ സുധാകരന്‍ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.