കിഴക്കമ്പലത്ത് തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം; എം ഡി എം എ ആണോഎന്ന സംശയത്തിൽ പോലീസ്

single-img
27 December 2021

കിറ്റക്സ് കമ്പനിയിലെ തൊഴിലാളികളുടെ കിഴക്കമ്പലത്തെ ആക്രമണത്തിൽ അവർ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. എന്നാൽ, സംസ്ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എം ഡി എം എ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തും.

പ്രദേശത്തെ തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് നേരത്തെ എൽ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അക്രമമുണ്ടായ ക്യാമ്പിൽ മലയാളികൾ ഉൾപ്പെടെ അഞ്ഞൂറോളം തൊഴിലാളികൾ ഉണ്ട്. അതേസമയം, കിഴക്കമ്പലത്ത് പൊലീസ് വാഹനം കത്തിച്ചതിൽ ദുരൂഹതയെന്ന് പൊലീസ് പറയുന്നു.

സാധാരണഗതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനം കത്തിക്കാൻ മറ്റ് വസ്തുക്കളോ രാസപഥാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.