ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ശ്രീകാന്തിന്‌ വെള്ളി

single-img
19 December 2021

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോല്‍വി. സിംഗപ്പൂര്‍ താരം ലോ കീന്‍ യുവാണ് ശ്രീയെ പരാജയപ്പെടുത്തിയപ്പോൾ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. സ്‌കോർ- 15-21, 20-22 .

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് കെ ശ്രീകാന്ത്. അതേസമയം ലോ കീന്‍ യൂവാകട്ടെ, ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ സിംഗപ്പൂര്‍ താരവുമാണ്. കഴിഞ്ഞ ദിവസം രാത്രി നടന്ന സെമിഫൈനലില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ഒരു മണിക്കൂറിലധികം നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശനം.