മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് ചെറിയ തെറ്റുകള്‍ മാത്രമാണ് സംഭവിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

single-img
25 November 2021

ആലുവയിൽ മോഫിയ എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സിഐ സുധീറിന് കാര്യമായ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ.പി പികെ ശിവന്‍കുട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ സിഐക്ക് ക്ലീന്‍ ചിറ്റ് ആയിരുന്നു ഡിവൈഎസ്പി നല്‍കിയിരുന്നതെങ്കിലും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്പി കെ കാര്‍ത്തിക് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ബുധനാഴ്ച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ തുടരുന്നതിനെതിരെ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം തുടരുകയാണ്.