കളക്ഷൻ റെക്കോഡുകൾ തകർത്തുകൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ച് ‘കുറുപ്പ്’

single-img
16 November 2021

ചുരുങ്ങിയ ദിനങ്ങളിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച് ദുൽഖർ സൽമാന്‍ നായകനായ കുറുപ്പ്. തിയേറ്ററിൽ എത്തിയ ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് മോഹൻലാൽ നായകനായ ലൂസിഫറിന്‍റെ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കിയിരുന്നു.

50 കോടി ക്ലബിൽ ചിത്രം കടന്നത് ദുൽഖർ തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടു. ഗൾഫ് രാജ്യമായ ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിട്ടുണ്ട്. കേരളത്തിലാവട്ടെ തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവേശനാനുമതി ഉള്ളപ്പോഴാണ് കുറുപ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

https://www.instagram.com/p/CWVGmxrJkCL/